Renuka | Murukan Kattakada Famous Malayalam Poem | Ft.Chandra Gupthan
Story Tailor
Story Tailor 123,961 views
123,961 views • Dec 04, 2019
Song : Renuke Nee...

Poem : Renuka

Lyrics : Murukan Kattakada

Singer : Chandra Gupthan

രേണുകേ നീ രാഗ രേണു കിനാവിന്റെ
നീല കടമ്പിന്‍ പരാഗ രേണു..
പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു

നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍.. -(2)


രേണുകേ നാം രണ്ടു മേഘശകലങ്ങളായ്

അകലേക്ക് മറയുന്ന ക്ഷണഭംഗികള്‍..

മഴവില്ലു താഴെ വീണുടയുന്ന മാനത്ത്-

വിരഹമേഘ ശ്യാമ ഘനഭംഗികള്‍..



പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌-

ഒഴുകിയകലുന്നു നാം പ്രേമശ്യൂന്യം..

ജല മുറഞ്ഞൊരു ദീര്‍ഘശില പോലെ നീ-

വറ്റി വറുതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍..



ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം-

ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം..



പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌-

ഒഴുകിയകലുന്നു നാം പ്രേമശ്യൂന്യം..

ജല മുറഞ്ഞൊരു ദീര്‍ഘശില പോലെ നീ-

വറ്റി വറുതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍..



ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം-

ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം.. -(2)



എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും-

കണ്ടുമുട്ടാമെന്ന​ വാക്കു മാത്രം..

നാളെ പ്രതീക്ഷതന്‍ കുങ്കുമ പൂവായി-

നാം കടം കൊള്ളുന്നതിത്ര മാത്രം..



രേണുകേ നാം രണ്ടു നിഴലുകള്‍-

ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍-

പകലിന്റെ നിറമാണ് നമ്മളില്‍

നിനവും നിരാശയും..



കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍-

വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി..

നിറയുന്നു നീ എന്നില്‍ നിന്‍റെ കണ്മുനകളില്‍

നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ.. -(2)





ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം

വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം.. -(2)



എപ്പഴോ തട്ടി തകര്‍ന്നു വീഴുന്നു നാം

നഷ്ടങ്ങള്‍ അറിയാതെ നഷ്ടപെടുന്നു നാം.. -(2)



സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ

മൂകാന്ധകാരം കനക്കുന്ന രാവത്തില്‍..



മുന്നില്‍ രൂപങ്ങളില്ലാ കണങ്ങലായ്

നമ്മള്‍ നിന്നു നിശബ്ദ ശബ്ദങ്ങലായ്..



പകല് വറ്റി കടന്നു പോയ് കാലവും

പ്രണയ മൂറ്റിച്ചിരിപ്പു രൌധ്രങ്ങളും..

പുറകില്‍ ആരോ വിളിച്ചതായ് തോന്നിയോ-

പ്രണയ മരുതെന്നുരഞ്ഞതായ് തോന്നിയോ

പ്രണയ മരുതെന്നുരഞ്ഞതായ് തോന്നിയോ..



ദുരിത മോഹങ്ങള്‍ക്കു മുകളില്‍ നിന്നൊറ്റക്ക്‌-

ചിതറി വീഴുന്നതിന്‍ മുന്പല്‍പ്പമാത്രയില്‍ -

ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ-

മധുരം മിഴിപൂ നനച്ചുവോ രേണുകേ?...



രേണുകേ നീ രാഗ രേണു കിനാവിന്റെ

നീല കടമ്പിന്‍ പരാഗ രേണു..

പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു

നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍........
YT Clone
🏠 Home 🔥 Trending 📺 Subscriptions About